Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Startup Mission

ടൈ ​​​കേ​​​ര​​​ള ടി​​​വൈ​​​ഇ ഗ്ലോ​​​ബ​​​ല്‍ സ​​​മ്മി​​​റ്റ് ന​​​ട​​​ത്തി

കൊ​​​ച്ചി: ആ​​​ഗ്ര​​​ഹ​​​ങ്ങ​​​ൾ​​​ക്ക​​​നു​​​സ​​​രി​​​ച്ച് കൂ​​​ടു​​​ത​​​ൽ കാ​​​ര്യ​​​ങ്ങ​​​ൾ നി​​​ർ​​​വ​​​ഹി​​​ക്ക​​​ണ​​​മെ​​​ന്നും എ​​​ന്തെ​​​ങ്കി​​​ലു​​​മൊ​​​ക്കെ ചെ​​​യ്തു​​​തു​​​ട​​​ങ്ങു​​​ന്ന​​​വ​​​രാ​​​ണ് പി​​​ന്നീ​​​ട് പു​​​തി​​​യ ഉ​​​യ​​​ര​​​ങ്ങ​​​ൾ കീ​​​ഴ​​​ട​​​ക്കു​​​ന്ന​​​തെ​​​ന്നും ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി റോ​​​ജി എം. ​​​ജോ​​​ൺ.

വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളി​​​ലെ സം​​​രം​​​ഭ​​​ക​​​ത്വ​​​വും ന​​​വീ​​​ക​​​ര​​​ണ ചി​​​ന്ത​​​യും പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് ടൈ ​​​യം​​​ഗ് എ​​​ന്‍റ​​​ര്‍പ്ര​​​ണേ​​​ഴ്‌​​​സ് (ടി​​​വൈ​​​ഇ) കൊ​​​ച്ചി​​​യി​​​ലെ കേ​​​ര​​​ള സ്റ്റാ​​​ര്‍ട്ട​​​പ്പ് മി​​​ഷ​​​ന്‍റെ ഡി​​​ജി​​​റ്റ​​​ല്‍ ഹ​​​ബ്ബി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച ഗ്ലോ​​​ബ​​​ല്‍ സ​​​മ്മി​​​റ്റ് ഉ​​​ദ്‌​​​ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

സം​​​രം​​​ഭ​​​ക​​​ത്വ​​​മെ​​​ന്ന​​​തി​​​ലൂ​​​ടെ ടൈ ​​​ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത് സ്ഥാ​​​പ​​​ന​​​മോ പു​​​തി​​​യ പ​​​ദ്ധ​​​തി​​​യോ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തു മാ​​​ത്ര​​​മ​​​ല്ലെ​​​ന്നും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ സ​​​മ​​​ഗ്ര വി​​​ക​​​സ​​​നം കൂ​​​ടി​​​യാ​​​ണെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. സാ​​​ധ്യ​​​ത​​​ക​​​ൾ അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​വ​​​രെ​​​യ​​​ല്ല സാ​​​ധ്യ​​​ത​​​ക​​​ൾ സൃ​​​ഷ്‌​​​ടി​​​ക്കു​​​ന്ന​​​വ​​​രെ​​​യാ​​​ണ് പു​​​തി​​​യ കാ​​​ലം ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത്. സം​​​രം​​​ഭ​​​ക​​​ത്വ പ്രോ​​​ത്സാ​​​ഹ​​​ന​​​ത്തി​​​ന് സ​​​ർ​​​ക്കാ​​​ർ വ​​​ലി​​​യ പി​​​ന്തു​​​ണ​​​യാ​​​ണ് ന​​​ൽ​​​കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

സം​​​രം​​​ഭ​​​ക​​​ത്വം വി​​​ദ്യാ​​​ഭ്യാ​​​സ​​​സ​​​മ്പ്ര​​​ദാ​​​യ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ ഹൈ​​​ബി ഈ​​​ഡ​​​ൻ എംപി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

കേ​​​ര​​​ള സ്റ്റാ​​​ര്‍ട്ട​​​പ്പ് മി​​​ഷ​​​ന്‍ (കെഎ​​​സ്‌​​​യു​​​എം) സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​ണു ദി ​​​ഇ​​​ന്‍ഡ​​​സ് എ​​​ന്‍റ​​​ര്‍പ്ര​​​ണേ​​​ഴ്‌​​​സ് (ടൈ) ​​​കേ​​​ര​​​ള ചാ​​​പ്റ്റ​​​ർ ഗ്ലോ​​​ബ​​​ല്‍ സ​​​മ്മി​​​റ്റ് സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്.

കേ​​​ര​​​ള സ്റ്റാ​​​ര്‍ട്ട​​​പ്പ് മി​​​ഷ​​​ന്‍ ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ര്‍ അ​​​നൂ​​​പ് അം​​​ബി​​​ക, ടൈ ​​​കേ​​​ര​​​ള പ്ര​​​സി​​​ഡ​​​ന്‍റ് വി​​​വേ​​​ക് കൃ​​​ഷ്ണ ഗോ​​​വി​​​ന്ദ്, ടി​​​വൈ​​​ഇ കേ​​​ര​​​ള ചെ​​​യ​​​ർ വി​​​നോ​​​ദി​​​നി സു​​​കു​​​മാ​​​ര്‍, ടൈ ​​​കേ​​​ര​​​ള വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​ജീ​​​മോ​​​ന്‍ കോ​​​ര, ടൈ ​​​ഗ്ലോ​​​ബ​​​ൽ പ്ര​​​തി​​​നി​​​ധി പി​​​യാ​​​ലി ച​​​തോ​​​പാ​​​ധ്യാ​​​യ്, നാ​​​വ​​​ൽ​​​ട്ട് ബോ​​​ട്ട്സ് സി​​​ഇ​​​ഒ സ​​​ന്ദി​​​ത് ത​​​ണ്ടാ​​​ശേ​​​രി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

വി​​​വി​​​ധ വി​​​ദ്യാ​​​ർ​​​ഥി സ്റ്റാ​​​ർ​​​ട്ട​​​പ്പ് സ്ഥാ​​​പ​​​ക​​​രെ​​​യും പ്ര​​​തി​​​നി​​​ധി​​​ക​​​ളെ​​​യും ച​​​ട​​​ങ്ങി​​​ൽ ആ​​​ദ​​​രി​​​ച്ചു. ഉ​​​ച്ച​​​കോ​​​ടി​​​യി​​​ല്‍ രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​ള്ള സ്‌​​​കൂ​​​ള്‍ സ്റ്റാ​​​ര്‍ട്ട​​​പ്പ് ടീ​​​മു​​​ക​​​ളും സം​​​സ്ഥാ​​​ന​​​ത്തെ സ​​​ര്‍ക്കാ​​​ര്‍ സ്‌​​​കൂ​​​ളു​​​ക​​​ള്‍ ഉ​​​ള്‍പ്പെ​​​ടെ ര​​​ണ്ടാ​​​യി​​​ര​​​ത്തോ​​​ളം വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളും പ​​​ങ്കെ​​​ടു​​​ത്തു.

Business

കേ​ര​ള സ്റ്റാ​ർ​ട്ട​പ്പ് മി​ഷ​ൻ ജ​ർ​മ​നി​യു​മാ​യി കൈ​കോ​ർ​ക്കു​ന്നു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡീ​​​പ്ടെ​​​ക് സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ൾ​​​ക്ക് കൂ​​​ടുത​​​ൽ അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി കേ​​​ര​​​ള സ്റ്റാ​​​ർ​​​ട്ട​​​പ്പ് മി​​​ഷ​​​ൻ (കെ​​​എ​​​സ്‌​​​യു​​​എം) ജ​​​ർ​​​മ​​​നി​​​യി​​​ലെ ബാ​​​ഡ​​​ൻ​​​വു​​​ട്ടം​​​ബ​​​ർ​​​ഗി​​​ലെ നെ​​​ക്സ്റ്റ്ജെ​​​ൻ സ്റ്റാ​​​ർ​​​ട്ട​​​പ്പ് ഫാ​​​ക്ട​​​റി​​​യു​​​മാ​​​യി കോ​​​വ​​​ള​​​ത്ത് ന​​​ട​​​ന്ന ഏ​​​റ്റ​​​വും വ​​​ലി​​​യ സ്റ്റാ​​​ർ​​​ട്ട​​​പ്പ് ഫെ​​​സ്റ്റി​​​വ​​​ലാ​​​യ ഹ​​​ഡി​​​ൽ ഗ്ലോ​​​ബ​​​ൽ 2025ൽ ​​​ധാ​​​ര​​​ണാ​​​പ​​​ത്രം ഒ​​​പ്പി​​​ട്ടു.

’ദ് ​​​കേ​​​ര​​​ള ഫ്യൂ​​​ച്ച​​​ർ ഫോ​​​റം’ എ​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​ങ്കെ​​​ടു​​​ത്ത പ​​​രി​​​പാ​​​ടി​​​യി​​​ൽ വ​​​ച്ചാ​​​ണ് കെ​​​എ​​​സ്‌​​​യു​​​എം സി​​​ഇ​​​ഒ അ​​​നൂ​​​പ് അം​​​ബി​​​ക​​​യും ജ​​​ർ​​​മ​​​നി​​​യി​​​ലെ കാ​​​ൾ​​​സ്രൂ​​​ഹ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ടെ​​​ക്നോ​​​ള​​​ജി മേ​​​ധാ​​​വി തോ​​​മ​​​സ് ന്യൂ​​​മാ​​​നും ക​​​രാ​​​ർ ഒ​​​പ്പി​​​ട്ട​​​ത്.

ജ​​​ർ​​​മ​​​നി​​​യി​​​ലെ അ​​​ഞ്ചു പ്ര​​​മു​​​ഖ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ ചേ​​​ർ​​​ന്നു​​​ള്ള കൂ​​​ട്ടാ​​​യ്മ​​​യാ​​​ണ് നെ​​​ക്സ്റ്റ്ജെ​​​ൻ സ്റ്റാ​​​ർ​​​ട്ട​​​പ്പ് ഫാ​​​ക്ട​​​റി. ഒ​​​രു ബി​​​ല്യ​​​ണ്‍ യൂ​​​റോ​​​യ്ക്കു മു​​​ക​​​ളി​​​ൽ മൂ​​​ല്യ​​​മു​​​ള്ള വെ​​​ഞ്ച്വ​​​ർ കാ​​​പ്പി​​​റ്റ​​​ൽ ഫ​​​ണ്ടും ഇ​​​വ​​​ർ​​​ക്കു​​​ണ്ട്. ഈ ​​​സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ ജ​​​ർ​​​മ​​​നി​​​യി​​​ലും കേ​​​ര​​​ള​​​ത്തി​​​ലു​​​മാ​​​യി ഏ​​​ക​​​ദേ​​​ശം 300 സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ൾ ഘ​​​ട്ടംഘ​​​ട്ട​​​മാ​​​യി വി​​​ക​​​സി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ് ല​​​ക്ഷ്യം. ഡീ​​​പ്ടെ​​​ക് സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ൾ​​​ക്ക് ഫ​​​ണ്ടിം​​​ഗ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​വി​​​ധ പി​​​ന്തു​​​ണ​​​ക​​​ൾ ഈ ​​​സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ ല​​​ഭ്യ​​​മാ​​​കും.

സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യും കേ​​​ര​​​ള​​​ത്തി​​​ലെ​​​യും ജ​​​ർ​​​മ​​​നി​​​യി​​​ലെ​​​യും സ്റ്റാ​​​ർ​​​ട്ട​​​പ്പ് ഇ​​​ക്കോ​​​സി​​​സ്റ്റ​​​ത്തി​​​ന്‍റെ​​​യും പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടെ ഒ​​​രു സ്റ്റി​​​യ​​​റിം​​​ഗ് ക​​​മ്മി​​​റ്റി​​​യും വ​​​ർ​​​ക്കിം​​​ഗ് ഗ്രൂ​​​പ്പും രൂ​​​പീ​​​ക​​​രി​​​ച്ച് പ​​​ദ്ധ​​​തി​​​ക​​​ൾ മു​​​ന്നോ​​​ട്ട് കൊ​​​ണ്ടു​​​പോ​​​കും.

കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​മു​​​ഖ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്ന് ക​​​ഴി​​​വു​​​ള്ള​​​വ​​​രെ ക​​​ണ്ടെ​​​ത്തി സു​​​സ്ഥി​​​ര​​​മാ​​​യ പ്ര​​​തി​​​ഭാ ശൃം​​​ഖ​​​ല രൂ​​​പ​​​പ്പെ​​​ടു​​​ത്തു​​​ക എ​​​ന്ന​​​താ​​​ണ് ഈ ​​​സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന സ​​​വി​​​ശേ​​​ഷ​​​ത. ഇ​​​ത് കേ​​​ര​​​ള​​​ത്തി​​​ന്‍റെ വ്യ​​​വ​​​സാ​​​യ രം​​​ഗ​​​ത്ത് പു​​​തി​​​യ മാ​​​റ്റ​​​ങ്ങ​​​ൾ കൊ​​​ണ്ടു​​​വ​​​രു​​​ക​​​യും നി​​​ര​​​വ​​​ധി തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്കു​​​ക​​​യും ചെ​​​യ്യും.

Business

ഹ​ഡി​ൽ ഗ്ലോ​ബ​ൽ സ്റ്റാ​ർ​ട്ട​പ്പ് സം​ഗ​മ​ത്തി​നു തു​ട​ക്കം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ്റ്റാ​​​ർ​​​ട്ട​​​പ്പ് മി​​​ഷ​​​ൻ (കെഎ​​​സ്‌യു​​​എം) സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ബീ​​​ച്ച് സൈ​​​ഡ് സ്റ്റാ​​​ർ​​​ട്ട​​​പ്പ് സം​​​ഗ​​​മ​​​മാ​​​യ ഹ​​​ഡി​​​ൽ ഗ്ലോ​​​ബ​​​ലി​​​ന്‍റെ ഏ​​​ഴാം പ​​​തി​​​പ്പി​​​നു കോ​​​വ​​​ള​​​ത്ത് തു​​​ട​​​ക്ക​​​മാ​​​യി.

സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ൾ​​​ക്ക് മൂ​​​ല​​​ധ​​​ന​​​വും നൂ​​​ത​​​ന ബി​​​സി​​​ന​​​സ് മാ​​​തൃ​​​ക​​​ക​​​ളും ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​ന് ഹ​​​ഡി​​​ൽ ഗ്ലോ​​​ബ​​​ൽ സ​​​ഹാ​​​യ​​​ക​​​മാ​​​കും. ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ ഉ​​​യ​​​ർ​​​ന്നു​​​വ​​​രു​​​ന്ന സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ൾ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​മു​​​ള്ള അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ സെ​​​ഷ​​​നു​​​ക​​​ളും ച​​​ർ​​​ച്ച​​​ക​​​ളും ഉ​​​യ​​​ർ​​​ത്തി​​​ക്കാ​​​ട്ടും. സ്റ്റാ​​​ർ​​​ട്ട​​​പ്പ് ഫ​​​ണ്ടിം​​​ഗ്, ബി​​​സി​​​ന​​​സ്, സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ എ​​​ന്നി​​​വ​​​യി​​​ലാ​​​ണ് ത്രി​​​ദി​​​ന പ​​​രി​​​പാ​​​ടി ശ്ര​​​ദ്ധ കേ​​​ന്ദ്രീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

കേ​​​ര​​​ള​​​ത്തി​​​ന്‍റെ വി​​​ജ്ഞാ​​​ന സ​​​ന്പ​​​ദ് വ്യ​​​വ​​​സ്ഥ​​​യു​​​ടെ പു​​​രോ​​​ഗ​​​തി മു​​​ന്നി​​​ൽ​​​ക്ക​​​ണ്ടു​​​ള്ള വി​​​ഷ​​​ൻ 2031 പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ ഉ​​​ദ്ഘാ​​​ട​​​ന സെ​​​ഷ​​​നി​​​ൽ സം​​​സാ​​​രി​​​ച്ചു. എ​​​ഐ, ഓ​​​ട്ടോ​​​മേ​​​ഷ​​​ൻ, ഷി​​​പ്പിം​​​ഗ് വി​​​ത​​​ര​​​ണ ശൃം​​​ഖ​​​ല​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ലെ ദ്രു​​​ത​​​ഗ​​​തി​​​യി​​​ലു​​​ള്ള ഡി​​​ജി​​​റ്റ​​​ലൈ​​​സേ​​​ഷ​​​നൊ​​​പ്പ​​​മു​​​ള്ള പു​​​രോ​​​ഗ​​​തി കൈ​​​വ​​​രി​​​ക്കാ​​​ൻ കേ​​​ര​​​ള​​​വും നി​​​ര​​​വ​​​ധി സു​​​പ്ര​​​ധാ​​​ന ചു​​​വ​​​ടു​​​വ​​​യ്പു​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

തു​​​റ​​​മു​​​ഖ വ​​​ള​​​ർ​​​ച്ച, വ്യാ​​​വ​​​സാ​​​യി​​​ക ശേ​​​ഷി, ഉ​​​ൾ​​​നാ​​​ട​​​ൻ ജ​​​ല​​​ഗ​​​താ​​​ഗ​​​തം എ​​​ന്നി​​​വ സം​​​യോ​​​ജി​​​പ്പി​​​ക്കു​​​ന്ന ത​​​ന്ത്ര​​​പ്ര​​​ധാ​​​ന വി​​​ക​​​സ​​​ന മേ​​​ഖ​​​ല​​​ക​​​ളി​​​ലൊ​​​ന്നാ​​​യി വി​​​ഴി​​​ഞ്ഞം-​​​കൊ​​​ല്ലം​​​-പു​​​ന​​​ലൂ​​​ർ ട്ര​​​യാ​​​ങ്കി​​​ൾ ഉ​​​യ​​​ർ​​​ന്നു​​​വ​​​രു​​​ന്നു. വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖം അ​​​തി​​​ന്‍റെ ക​​​വാ​​​ട​​​മാ​​​യും ദ​​​ക്ഷി​​​ണ കേ​​​ര​​​ള​​​വും ത​​​മി​​​ഴ്നാ​​​ടും നി​​​ർ​​​മാ​​​ണ, സ​​​മു​​​ദ്ര സേ​​​വ​​​ന കേ​​​ന്ദ്ര​​​മാ​​​യും, പു​​​ന​​​ലൂ​​​ർ തെ​​​ങ്കാ​​​ശി ബെ​​​ൽ​​​റ്റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, കാ​​​ർ​​​ഷി​​​ക വ്യാ​​​വ​​​സാ​​​യി​​​ക കേ​​​ന്ദ്ര​​​മാ​​​യും ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​കു​​​ന്നു. ലോ​​​ജി​​​സ്റ്റി​​​ക്സ്, ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ്, ഭ​​​ക്ഷ്യ സം​​​സ്ക​​​ര​​​ണം, ക്ലീ​​​ൻ ടെ​​​ക് വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യ്ക്ക് സ​​​മാ​​​ന​​​ത​​​ക​​​ളി​​​ല്ലാ​​​ത്ത സാ​​​ധ്യ​​​ത​​​ക​​​ൾ ഇ​​​തു വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്ന​​​താ​​​യും മ​​​ന്ത്രി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

സ്റ്റാ​​​ർ​​​ട്ട​​​പ്പ് സ്ഥാ​​​പ​​​ക​​​ൻ കെ.​​​സി. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ നാ​​​യ​​​ർ എ​​​ഴു​​​തി​​​യ ‘ഇ​​​ൻ​​​കു​​​ബേ​​​റ്റേ​​​ഴ്സ്, ആ​​​ക്സി​​​ല​​​റേ​​​റ്റേ​​​ഴ്സ് ആ​​​ൻ​​​ഡ് സ്റ്റാ​​​ർ​​​ട്ട​​​പ്സ് ’ എ​​​ന്ന പു​​​സ്ത​​​കം മ​​​ന്ത്രി പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.

മു​​​തി​​​ർ​​​ന്ന അ​​​നി​​​മേ​​​ഷ​​​ൻ വി​​​ദ​​​ഗ്ധ​​​നും ആ​​​നെ​​​സി ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ അ​​​നി​​​മേ​​​ഷ​​​ൻ ഫെ​​​സ്റ്റി​​​വ​​​ലി​​​ലെ അ​​​വാ​​​ർ​​​ഡ് ജേ​​​താ​​​വു​​​മാ​​​യ സു​​​രേ​​​ഷ് എ​​​റി​​​യാ​​​ട്ടി​​​നെ ടെ​​​ക്നോ​​​പാ​​​ർ​​​ക്കി​​​ലെ ടൂ​​​ണ്‍​സ് അ​​​നി​​​മേ​​​ഷ​​​ൻ സി​​​ഇ​​​ഒ പി.​​​ ജ​​​യ​​​കു​​​മാ​​​റി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ മ​​​ന്ത്രി ആ​​​ദ​​​രി​​​ച്ചു.

Latest News

Corehub Up